---
title: "വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി ന്യൂ മാഹി സ്വദേശിനി.*"
english_title: "New Mahe native wins World Wide Book of Records"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321613/New Mahe native wins World Wide Book of Records"
published_at: "2025-10-20T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f644bf6b491_1000944466.jpg"
keywords: []
---

# വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി ന്യൂ മാഹി സ്വദേശിനി.*

> **Lead Summary:** വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി ന്യൂ മാഹി സ്വദേശിനി സുരഭിരാജ് ടി. പി.

## Article Content

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി ന്യൂ മാഹി സ്വദേശിനി സുരഭിരാജ് ടി. പി.

കോഴിക്കോട് കിങ് ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ നിന്ന് പ്രമുഖ മെന്റലിസ്റ്റും മാജിഷ്യനും മൈൻഡ് ഡിസൈനറുമായ R K മലയത്തിന്റെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

എറണാകുളത്തു നടന്ന പരിപാടിയിൽ മെന്റലിസത്തിലെ ELECTROKINESIS ILLUSION EFFECT എന്ന മായാജാല വിദ്യക്ക് ആണ് ഈ ലോക റെക്കോർഡ് സുരഭി സ്വന്തമാക്കിയത്.

ന്യൂ മാഹി അഴീക്കൽ സുരഭി നിവാസിൽ രാജന്റെയും സുജാതയുടെയും മകളാണ് സുരഭിരാജ് .ടി. പി.

Pathmia international hypnotisam & mentalisam acadamy ലെ മെന്റാലിസ്റ്റ് ഷരീഫ് മാസ്റ്ററിന്റെ കീഴിലാണ് സുരഭി പരിശീലനം പൂർത്തിയാക്കിയത്.

കൂടെ വേൾഡ് റെക്കോർഡ് നേടിയ സുഹൃത്ത് അജ്മൽ,

കൂടെ പഠിച്ചുകൊണ്ടിരിക്കുന്ന ഇജാസ്,കിരൺ എന്നിവർ നല്ല

സപ്പോർട്ട് നൽകുന്നതെന്ന് സുരഭി പറഞ്ഞു.

കേരളത്തിന് അഭിമാനമായ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321613/New Mahe native wins World Wide Book of Records)